യേശുക്രിസ്തുവിന്റെ സുവിശേഷം
₹30.00
Description
യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്തയുടെ വേദപുസ്തകപരമായ ഒരു ഗഹനമായ വീക്ഷണത്തിലൂടെ പോൾ വാഷ൪ അനുവാചകരെ കൊണ്ടുപോകുന്നു. ദൈവത്തിന്റെ വിശുദ്ധ സ്വഭാവം, പാപത്തിന്റെ മാനുഷീക പ്രശ്നം, മാനസാന്തരപ്പെട്ടു വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടി യേശുവിന്റെ പ്രായശ്ചിത്ത ജീവിതം മരണം ഉയിര്‍പ്പ് എന്നിവയിൽ വെളിപ്പെടുന്ന ദൈവീക പരിഹാരം എന്നിവ ഓരോ ഖണ്ഡികയിലും താൻ അവതരിപ്പിക്കുന്നു. സുവിശേഷത്തിന്റെ ഈ അവകാശവാദം അറിയുന്നതില്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കിൽ ക്രിസ്തുവിന്റെ സത്യങ്ങൾ ആരെങ്കിലും സമഗ്രപഠന വിധേയമാക്കുന്നുവെന്നു അറിയാമെങ്കില്‍, ലോകം കേട്ടതില്‍ വെച്ച് ഏറ്റവും മികച്ചതും നിങ്ങള്‍ക്കാവശ്യമുള്ളതുമായതുമാണ് ഈ മഹത്തായ സുവിശേഷത്തിന്റെ ചെറിയ ആവിഷ്കാരശൈലി.
യേശുക്രിസ്തുവിലൂടെ പാപികളെ വീണ്ടെടുക്കുന്ന ദൈവത്തിന്റെ സുവാര്‍ത്തയാകുന്ന സുവിശേഷത്തേക്കാൾ ഭംഗിയുള്ളതായി യാതൊന്നുമില്ല. വ്യാജ സുവിശേഷത്തെക്കാള്‍ കൊടും ശാപമായത് വേറൊന്നുമില്ല. ദൈവവചനത്തിന്റെ നിരന്തര വീക്ഷണത്തിൽ ദൈവം ആരാണെന്നും നാം ആരാണെന്നും ഇപ്പോഴും എപ്പോഴും ദൈവത്തോടുകൂടെ എങ്ങനെ ജീവിക്കാമെന്നും പോള്‍ വാഷ൪ പടിപടിയായി നമ്മെ മനസ്സിലാക്കിത്തരുന്നു. ഈ പുസ്തകം പാപികള്‍ക്കുള്ള ഔഷധവും വിശുദ്ധന്മാര്‍ക്കുള്ള ഭോജ്യവുമാണ്.
ഡോ. ജോയൽ ആ൪.ബീക്ക്, പ്രസിഡന്റെ്, പ്യൂരിറ്റന്‍ റിഫോംഡ്
തിയോളജിക്കൽ സെമിനാരി. ഗ്രാന്റ് റിപ്പിഡ്സ്, മിച്ചിഗണ്‍
പോള്‍ വാഷ൪ പത്തു വര്‍ഷം പെറുവിൽ മിഷണറിയായി പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്ത് പെറുവിലെ സഭാ പ്രവര്‍ത്തകരെ സഹായിക്കുന്നതിനുവേണ്ടി ഹാര്‍ട്ട് ക്രൈ മിഷണറി സൊസൈറ്റി സ്ഥാപിച്ചു. പോള്‍ തന്റെ ഭാര്യ കാരോ, കുട്ടികളായ ഇയാന്‍ ഇവാൻ റോവാൻ എന്നിവരുമായി ഇപ്പോൾ ഹാര്‍ട്ട് ക്രൈ മിഷണറിയുടെ ഒരു പ്രവര്‍ത്തകനായി വര്‍ത്തിക്കുന്നു.
Additional information
Dimensions | 14.1 × 0.3 × 21 cm |
---|
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.